വീടു പണിയുമ്പോൾ വാസ്തുപരമായ പലകാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രപ്രകാരം വീടു നിര്‍മ്മാണത്തില്‍ വാതിലിൻ്റെ സ്ഥാനനിര്‍ണയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. അത് വീട്ടിൽ താമസിക്കുന്നവരുടെ ജീവിതത്തിൻ്റെയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു. ( Contemporary home design )
വീട് എത് ദിശയിലായാലും പ്രധാനവാതില്‍ ഉച്ചസ്ഥാനത്തു തന്നെ ആയിരിക്കണം. അത് വീട്ടിൽ താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധി സമ്മാനിക്കുന്നതിന് കാരണമാകും. അത് സന്തോഷവും സമ്പത്തും ഐശ്വര്യവും കുടുംബത്തിലെത്തിക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വീടിൻ്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലായി ഉള്ള ഉച്ചസ്ഥാനത്തുള്ള പ്രധാനകവാടത്തിനു ഏറ്റവും മികച്ചതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറു ദിശയില്‍ ഉച്ചസ്ഥാനത്തുള്ള വാതിലിനു രണ്ടാം സ്ഥാനമാണുള്ളത്. കൂടാതെ തെക്ക് ദിശയില്‍ ഉച്ചസ്ഥാനത്തുള്ള വാതിലിനു മൂന്നാം സ്ഥാനവുമാണ് വാസ്തു ശാസ്ത്രം കല്‍പ്പിച്ചിരിക്കുന്നത്.
പ്രധാന വാതിലിൻ്റെ സ്ഥാനത്തിലെ അപാകത കുടുംബത്തില്‍ ഐക്യമില്ലായ്മയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ടെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
മനുഷ്യൻ്റെ മുഖത്തിന് സമമാണ് വീടിൻ്റെ പ്രധാന വാതില്‍. ആഹാരങ്ങള്‍ വായിലൂടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന പോലെ, വീട്ടിനുള്ളിലേക്ക് പ്രധാന വാതിലിലൂടെ ശുദ്ധവായു, സൂര്യപ്രകാശം, ശരിയായ അളവിലുള്ള ഊഷ്മാവ് എന്നിവ പ്രവേശിക്കണം.കൂടാതെ അവയുടെ ഉപയോഗം കഴിഞ്ഞ് പിന്‍വാതിലിലൂടെയോ ജനാലയിലൂടെയോ പുറന്തള്ളപ്പെടണം. ഈ വിധത്തിൽ തന്നെ വേണം പ്രധാന വാതിലിൻ്റെ സ്ഥാനം കാണേണ്ടത്.
വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരി വേണം പ്രധാന വാതിൽ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തിൽ ആണെങ്കില്‍ വീടിനകത്തേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താന്‍ സാധിക്കും. പ്രധാന വാതില്‍ മറ്റ് വാതിലുകളേക്കാള്‍ വലുതായിരിക്കണമെന്ന് ഉറപ്പാക്കണം. വാതിൽ കെട്ടിടത്തിൻ്റെ നേരെ മധ്യത്തില്‍ വരാനോ പ്രധാന വാതിലിന് എതിരായി മരങ്ങള്‍, ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍, തൂണുകള്‍, പാര്‍ക്ക് ചെയ്ത കാര്‍, കുഴി എന്നിവ ഉണ്ടാകാനോ പാടില്ല. മുഖ്യ വാതിലിനു നേരെ വീടിനുള്ളില്‍ സ്റ്റെയര്‍കേസ് വരുന്നത് ദോഷമാണ്.
വീടിന് പ്രദക്ഷിണ ദിശയിലായിരിക്കണം ഗേറ്റില്‍ നിന്നും പ്രധാന വാതിലിലേക്ക് പ്രവേശിക്കുന്നത് എന്നത് ഉറപ്പാക്കണം. വീടിൻ്റെ പ്രധാന വാതില്‍ മറ്റൊരു വീടിൻ്റെ വാതിലുമായി നേര്‍രേഖയില്‍ വരാനോ മുന്‍വാതിലിന് നേരെ മുറിക്കുള്ളില്‍ തൂണുകളോ വരാന്‍ പാടില്ല. കുളിമുറിയുടെ വാതിൽ പ്രധാന വാതിലിനോട് ചേര്‍ന്നാവരുതെന്നും വാസ്തു ചൂണ്ടിക്കാട്ടുന്നു. ഇത് സൗഭാഗ്യങ്ങള്‍ കഴുകി കളയുന്നതിന് തുല്യമാണെന്നും വാസ്തു ശാസ്ത്രം പറയുന്നു.
- Best interior wall panel ideas for home - February 26, 2023
- Interior Design Mistakes That Can Improve Your Home - January 7, 2023
- Design Solutions for the Stairways in Houses - January 2, 2023